ഇൻഡിഗോ ന്യു ഇയർ സെയിൽ ഓഫർ

Posted on: January 8, 2018

ന്യൂഡൽഹി : ഇൻഡിഗോ എയർലൈൻസ് ഡൽഹിയിൽ നിന്ന് 899 രൂപയിൽ തുടങ്ങുന്ന ന്യു ഇയർ സെയിൽ ഓഫർ പ്രഖ്യാപിച്ചു. ഓഫർ പ്രകാരം ജനുവരി 8,9,10 തീയതികളിൽ ടിക്കറ്റുകൾ ബുക്ക് ചെയ്യാം. 2018 ഫെബ്രുവരി 1 മുതൽ ഏപ്രിൽ 15 വരെയാണ് യാത്രാകാലാവധി.

ഡൽഹി – ചണ്ഡിഗഡ് (899 രൂപ), ഡൽഹി – ജയ്പ്പൂർ (999 രൂപ), ഡൽഹി അമൃതസർ (1099 രൂപ), ഡൽഹി – ഡെറാഡൂൺ (1299 രൂപ), ഡൽഹി – നാഗ്പൂർ (1399 രൂപ), ഡൽഹി – ഇൻഡോർ, ഡൽഹി – ഉദയ്പ്പൂർ (1499 രൂപ), ഡൽഹി – ബംഗലുരു, ഡൽഹി റായ്പ്പൂർ, ഡൽഹി – റാഞ്ചി, ഡൽഹി – വഡോദര (1699 രൂപ), ഡൽഹി – ഹൈദരാബാദ് (1799 രൂപ), ഡൽഹി – ഭുവനേശ്വവർ, ഡൽഹി – പാറ്റ്‌ന (1899 രൂപ), ഡൽഹി – കോൽക്കത്ത (2099 രൂപ), ഡൽഹി – ചെന്നൈ, ഡൽഹി – വിശാഖപട്ടണം (2699 രൂപ), ഡൽഹി – കൊച്ചി (2,799 രൂപ), ഡൽഹി – തിരുവനന്തപുരം (3,199 രൂപ), ഡൽഹി – കോയമ്പത്തൂർ (3,999 രൂപ), ഡൽഹി – ദുബായ് (5,599 രൂപ), ഡൽഹി – ദോഹ (6,999 രൂപ) എന്നിങ്ങനെയാണ് വിവിധ സെക്ടറുകളിലെ നിരക്കുകൾ.