നിഫ്റ്റി ഡിസംബറോടെ 11,500 പോയിന്റിലെത്തുമെന്ന് ഡ്യൂഷെ ബാങ്ക്

Posted on: January 5, 2018

ന്യൂഡൽഹി : നാഷണൽ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ച് സൂചികയായ നിഫ്റ്റി ഈ വർഷം ഡിസംബറോടെ 11,500 പോയിന്റിലെത്തുമെന്ന് ഡ്യൂഷെ ബാങ്ക്. ബിഎസ്ഇ സെൻസെക്‌സ് 37000 പോയിന്റിനടുത്തായിരിക്കുമെന്നും ഡ്യൂഷെ ബാങ്ക് വിലയിരുത്തുന്നു. 2017 ൽ ഇന്ത്യ ഉൾപ്പെടെയുള്ള പ്രധാന ഓഹരിവിപണികളെല്ലാം മികച്ച നേട്ടമുണ്ടാക്കി. 2018 ൽ വെല്ലുവിളികളേറെയുണ്ടെങ്കിലും വിപണിയിൽ കുതിപ്പ് തുടരുമെന്നാണ് ഡ്യൂഷെ ബാങ്കിന്റെ ഗവേഷണ റിപ്പോർട്ട് നൽകുന്ന സൂചന.

കുതിച്ചുയരുന്ന ക്രൂഡോയിൽ വിലയാണ് പ്രധാന വെല്ലുവിളി. ക്രൂഡോയിൽ വില ബാരലിന് 70 ഡോളറിന് മുകളിലേക്ക് ഉയർന്നാൽ ധനക്കമ്മി വർധിക്കാനിടയാക്കും. ജിഡിപി വളർച്ച 2017-18 ലെ 6.6 ശതമാനത്തിൽ നിന്ന് 2018-19 ൽ 7.5 ശതമാനവും 2019-20 ൽ 7.8 ശതമാനവുമായി വർധിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു.