സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ അടിസ്ഥാന പലിശ 8.65 ശതമാനമായി കുറച്ചു

Posted on: January 1, 2018

മുംബൈ : സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ അടിസ്ഥാന പലിശനിരക്ക് കുറച്ചു. 30 ബേസിസ് പോയിന്റ് ആണ് കുറവ് വരുത്തിയിട്ടുള്ളത്. ഇതോടെ അടിസ്ഥാന പലിശ നിരക്ക് 8.65 ശതമാനമാകും. നിലവിലുള്ള ഭവന-വിദ്യാഭ്യാസ വായ്പാ ഇടപാടുകാർക്ക് നിരക്കിളവിന്റെ ഗുണം ലഭിക്കും.

ഇതോടെ ഏറ്റവും കുറഞ്ഞ അടിസ്ഥാന പലിശനിരക്കുള്ള ബാങ്കായി എസ് ബി ഐ മാറി. ഇതിന് മുമ്പ് സെപ്റ്റംബർ 28 ന് ആണ് 5 ബേസിസ് പോയിന്റ് അടിസ്ഥാനത്തിൽ പലിശ പുതുക്കിയത്.