വോഡഫോൺ വോൾട്ട് സേവനങ്ങൾ ജനുവരിയിൽ ആരംഭിക്കും

Posted on: December 27, 2017

കൊച്ചി : വോഡഫോൺ വോൾട്ട് സേവനങ്ങൾക്ക് 2018 ജനുവരിയിൽ തുടക്കം കുറിക്കും. ആദ്യ ഘട്ടത്തിൽ മുംബൈ, ഗുജറാത്ത്, ഡൽഹി, കർണാടക, കോൽക്കത്ത എന്നിവിടങ്ങളിൽ ആരംഭിക്കുന്ന വോൾട്ട് (വോയ്‌സ് ഓവർ എൽ.ടി.ഇ.) സേവനങ്ങൾ ചുരുങ്ങിയ സമയത്തിനുള്ളിൽ തന്നെ രാജ്യവ്യാപകമായി ലഭ്യമാക്കും.

വോഡഫോണിന്റെ വോൾട്ട് സേവനങ്ങൾ മികച്ച ശബ്ദ വ്യക്തതയോടു കൂടിയ എച്ച്ഡി നിലവാരത്തിലെ കോളുകൾ ഏറ്റവും മികച്ച കോൾ കണക്ട് സമയത്തിലൂടെ വോഡഫോൺ സൂപ്പർ നെറ്റ് 4ജി ഉപഭോക്താക്കൾക്കു അനുഭവിക്കാനാവും. അധിക ചാർജുകളൊന്നും നൽകാതെ വോൾട്ട് ആസ്വദിക്കാൻ വോഡഫോൺ 4ജി ഉപഭോക്താക്കൾക്ക് സാധിക്കും. വോഡഫോൺ വോൾട്ട് പിന്തുണ ലഭിക്കുന്ന ഹാൻഡ് സെറ്റും ഒരു 4ജി സിമ്മും മാത്രമാണ് ഇതിന് ആവശ്യമുള്ളത്.

വോൾട്ട് സേവനങ്ങൾ എച്ച്ഡി നിലവാരമുള്ള കോളിങ് സാധ്യമാക്കുമെന്നും വോഡഫോൺ ഇന്ത്യയുടെ മാനേജിങ് ഡയറക്ടറും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായ സുനിൽ സൂദ് പറഞ്ഞു. തങ്ങളുടെ ശക്തമായ ഡാറ്റാ പിന്തുണയുള്ള ശൃംഖലയിൽ ഭാവിയിലേക്കുള്ള സാങ്കേതികവിദ്യകൾ അവതരിപ്പിക്കുന്നതിനുള്ള ഒരു സുപ്രധാന ചുവടു വെയ്പാണ് വോഡഫോൺ വോൾട്ട് എന്നും അദ്ദേഹം പറഞ്ഞു.