24
Wednesday
April 2024
April 2024
ഒല ഫുഡ് ഡെലിവറി ബിസിനസിലേക്ക്
Posted on: December 19, 2017
മുംബൈ : ഓൺലൈൻ ടാക്‌സി സർവീസായ ഒല ഫുഡ്പാണ്ഡയുടെ ഇന്ത്യ ബിസിനസ് ഏറ്റെടുക്കുന്നു. ജർമ്മനിയിലെ ഡെലിവറി ഹീറോ ഗ്രൂപ്പിന്റെ ഭാഗമാണ് ഫുഡ്പാണ്ഡ. 200 മില്യൺ ഡോളറിന്റേതാണ് (1300 കോടി രൂപ) ഇടപാട്.
നൂറിലേറെ ഇന്ത്യൻ നഗരങ്ങളിലെ 12,000 റെസ്റ്റോറന്റുകളുമായി ഫുഡ്പാണ്ഡയ്ക്ക് വിപണന ധാരണയുണ്ട്. രാജ്യത്തെ 110 നഗരങ്ങളിലായി എട്ട് ലക്ഷത്തിലേറെ വാഹനങ്ങളുടെ ശ്രേണിയാണ് ഒലയ്ക്കുള്ളത്.
TAGS: Delivery Hero Group | Foodpanda | Ola |
News in this Section