ഷവോമിക്ക് 2017 ൽ 2 ബില്യൺ ഡോളറിലേറെ വിറ്റുവരവ്

Posted on: December 19, 2017

മുംബൈ : ചൈനീസ് സ്മാർട്ട്‌ഫോൺ ബ്രാൻഡായ ഷവോമി ഇന്ത്യയിൽ 2017 ൽ 2 ബില്യൺ ഡോളറിലേറെ (13,000 കോടി രൂപയിലേറെ) വിറ്റുവരവ് പ്രതീക്ഷിക്കുന്നു. അടുത്തവർഷം വില്പന ഇതേ നിലവാരത്തിൽ തുടരുമെന്ന് ഷവോമി ഇന്ത്യ മാനേജിംഗ് ഡയറക്ടർ മനു കുമാർ ജയിൻ പറഞ്ഞു.

ദീപാവലിക്കാലത്ത് മാത്രം നാല് ദശലക്ഷം ഹാൻഡ്‌സെറ്റുകളാണ് വില്പന നടത്തിയത്. കഴിഞ്ഞ വർഷം കമ്പനി ഒരു ബില്യൺ ഡോളർ (6500 കോടി രൂപ) വിറ്റുവരവാണ് നേടിയിരുന്നത്. ഓൺലൈൻ വില്പനയുടെ 50 ശതമാനവും മൊത്തം വിപണിയുടെ 23.5 ശതമാനവും ഷവോമിയുടെ സ്വന്തമാണെന്ന് മനു കുമാർ ജയിൻ ചൂണ്ടിക്കാട്ടി.