ബിറ്റ്‌കോയിൻ എക്‌സ്‌ചേഞ്ചുകളിൽ ആദായനികുതിവകുപ്പിന്റെ പരിശോധന

Posted on: December 13, 2017

ന്യൂഡൽഹി : ഇന്ത്യയിലെ ബിറ്റ്‌കോയിൻ എക്‌സ്‌ചേഞ്ചുകളിൽ ആദായനികുതിപ്പ് വകുപ്പ് പരിശോധന. നികുതിവെട്ടിപ്പ് സംബന്ധിച്ചാണ് പരിശോധന നടത്തുന്നത്. രാജ്യത്ത് 15 ബിറ്റ്‌കോയിൻ എക്‌സ്‌ചേഞ്ചുകളാണ് പ്രവർത്തിക്കുന്നത്. അടുത്തയിടെ ബിറ്റ്‌കോയിനുണ്ടായ അമിതവിലക്കയറ്റമാണ് ആദായനികുതി വകുപ്പിനെ പരിശോധനയിലേക്ക് നയിച്ചതെന്നാണ് സൂചന.

ഡൽഹി, ബംഗലുരു, ഹൈദരാബാദ്, കൊച്ചി, ഗുർഗാവ് എന്നിവിടങ്ങളിലെ ബിറ്റ്‌കോയിൻ എക്‌സ്‌ചേഞ്ചുകളിലാണ് ഇന്ന് രാവിലെ പരിശോധന നടത്തിയത്. നേരത്തെ റിസർവ് ബാങ്ക് ബിറ്റ്‌കോയിൻ ഇടപാടുകൾക്കെതിരെ ബാങ്കുകൾക്കും ട്രേഡർമാർക്കും ഇടപാടുകാർക്കും മുന്നറിയിപ്പ് നൽകിയിരുന്നു.