എഐഐബി വാർഷിക സമ്മേളനം 2018 ജൂണിൽ മുംബൈയിൽ

Posted on: December 13, 2017

മുംബൈ : ഏഷ്യൻ ഇൻഫ്രസ്ട്രക്ചർ ഇൻവെസ്റ്റ്‌മെന്റ് ബാങ്കിന്റെ (എഐഐബി) വാർഷിക സമ്മേളനം 2018 ജൂൺ 25,26 തീയതികളിൽ മുംബൈയിൽ നടക്കും. മൊബിലൈസിങ്ങ് ഫിനാൻസ് ഫോർ ഇൻഫ്രസ്ട്രക്ചർ : ഇന്നൊവേഷൻ ആൻഡ് കൊളാബറേഷൻ എന്നതാണ് സമ്മേളനത്തിന്റെ വിഷയം.

എഐഐബി അടുത്തയിടെ ബംഗലുരു ഇലക്ട്രിക് മെട്രോ പദ്ധതിയുടെ ആറാം റീച്ചിന് 335 ദശലക്ഷം ഡോളറിന്റെ വായ്പ നൽകുമെന്ന് പ്രഖ്യാപിച്ചിരുന്നു. ബീജിംഗ് ആസ്ഥാനമായുള്ള എഐഐബി 2016 ജനുവരിയിലാണ് പ്രവർത്തനമാരംഭിച്ചത്.