രാകേഷ് ജുൻജുൻവാല നസാറ ടെക്‌നോളജീസിൽ നിക്ഷേപം നടത്തി

Posted on: December 13, 2017

മുംബൈ : പ്രമുഖ ഓഹരി നിക്ഷേപകൻ രാകേഷ് ജുൻജുൻവാല ഗെയിമിംഗ് കമ്പനിയായ നസാറ ടെക്‌നോളജീസിൽ നിക്ഷേപം നടത്തി. 180 കോടി രൂപയാണ് മുതൽമുടക്കിയിട്ടുള്ളത്. മുംബൈ ആസ്ഥാനമായുള്ള നസാറ ടെക്‌നോളജീസിന് ദുബായിലും സിംഗപ്പൂരിലും ഓഫീസുകളുണ്ട്.

അടുത്തവർഷം പബ്ലിക് ഓഫർ നടത്തി ഓഹരിവിപണിയിൽ ലിസ്റ്റ് ചെയ്യാനൊരുങ്ങുകയാണ് നസാറ. ചോട്ടാഭീം, വിരാട് ക്രിക്കറ്റ് തുടങ്ങിയ ടൈറ്റിലുകൾ നസാറയുടേതാണ്. 2016-17 ൽ നസാറ 550 കോടി രൂപ വിറ്റുവരവും 66 കോടി രൂപ നികുതിക്ക് ശേഷമുള്ള ലാഭവും നേടിയിരുന്നു.