മ്യൂച്വൽഫണ്ടുകളിലെ നിക്ഷേപം 1.69 ലക്ഷം കോടിയായി

Posted on: December 9, 2017

മുംബൈ : ഇന്ത്യൻ മ്യൂച്വൽഫണ്ടുകളിൽ 2017 നവംബർവരെയുള്ള നിക്ഷേപം 1.69 ലക്ഷം കോടി രൂപയായി. നവംബറിൽ മാത്രം മ്യൂച്വൽഫണ്ടുകൾ 10,700 കോടിയുടെ ഓഹരികൾ വാങ്ങി. ഇക്കാലയളവിൽ വിദേശനിക്ഷേപ സ്ഥാപനങ്ങൾ 13,500 കോടിയുടെ ഓഹരികൾ വില്പ നടത്തിയിരുന്നു.

ഓരോ മാസവും സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്‌മെന്റ പ്ലാനുകൾ വഴി 4000-5000 കോടി രൂപയുടെ നിക്ഷേപമാണ് മ്യൂച്വൽഫണ്ടുകളിൽ എത്തുന്നത്. മ്യൂച്വൽഫണ്ടുകൾ കൈകാര്യം ചെയ്യുന്ന മൊത്തം ആസ്തി 22.79 ലക്ഷം കോടി രൂപയുടേതാണ്.

TAGS: Mutual Funds |