വണ്ടർല ഹൈദരാബാദ് പാർക്കിൽ 40 കോടിയുടെ സ്‌പേസ് ഫ്‌ളൈയിംഗ് റൈഡ്

Posted on: December 5, 2017

ഹൈദരാബാദ് : വണ്ടർല ഹോളിഡേയ്‌സ് ഹൈദരാബാദ് പാർക്കിൽ 40 കോടി രൂപ മുടക്കി സ്‌പേസ് ഫ്‌ളൈയിംഗ് റൈഡ് നാളെ തുറക്കും. ഇതോടെ പാർക്കിലെ റൈഡുകളുടെ എണ്ണം 43 ആകും. മിഷൻ ഇന്റർസ്റ്റെല്ലാർ – ഇന്ത്യൻ അമ്യൂസ്‌മെന്റ് പാർക്കുകളിലെ അത്യാധുനിക റൈഡാണ്.

വണ്ടർല 300 കോടി രൂപ മുതൽമുടക്കി 2016 ഏപ്രിലിലാണ് ഹൈദരാബാദ് പാർക്ക് ആരംഭിച്ചത്. ഹൈദരാബാദിന് പുറമെ കൊച്ചിയിലും ബംഗലുരുവിലും വണ്ടർല അമ്യൂസ്‌മെന്റ് പാർക്കുകൾ പ്രവർത്തിക്കുന്നു. ചെന്നൈ പാർക്ക് നിർമാണഘട്ടത്തിലാണ്.