പരേഖിന്റെ നിയമനം സന്തോഷകരമെന്ന് നാരായണ മൂർത്തി

Posted on: December 3, 2017

ന്യൂഡൽഹി : ഇൻഫോസിസ് സിഇഒയും മാനേജിംഗ് ഡയറക്ടറുമായി സലിൽ പരേഖിന്റെ നിയമനത്തിൽ സന്തോഷമുണ്ടെന്ന് ഇൻഫോസിസ് സ്ഥാപകൻ നാരായണ മൂർത്തി. നിയമനത്തെ സ്വാഗതം ചെയ്ത നാരായണ മൂർത്തി പരേഖിന് എല്ലാവിധ ആശംസകളും നേർന്നു.

മൂന്ന് മാസത്തെ അന്വേഷണത്തിനൊടുവിലാണ് കാപ്‌ജെമനി എക്‌സിക്യൂട്ടീവായ സലിൽ എസ് പരേഖിനെ കണ്ടെത്തിയത്. ചീഫ് ഓപറേറ്റിംഗ് ഓഫീസറും ഇടക്കാല സിഇഒ യുബി പ്രവീൺ റാവു, ചീഫ് ഫിനാൻഷ്യൽ ഓഫീസർ രംഗനാഥ് ഡി മാവിനകരെ, അശോക് വേമുറി, ബി.ജി.ശ്രീനിവാസ് (ഇൻഫോസിസ് മുൻ പ്രസിഡന്റ്) എന്നിവരെയും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ പദവിയിലേക്ക് പരിഗണിച്ചിരുന്നു.