പൈലറ്റ് ഇല്ലാത്തതിനാൽ എയർഇന്ത്യ വിമാനം 7 മണിക്കൂർ വൈകി

Posted on: December 2, 2017

മുംബൈ : പൈലറ്റ് ഇല്ലാത്തതിനാൽ എയർ ഇന്ത്യയുടെ മുംബൈ – അഹമ്മദാബാദ് വിമാനം 7 മണിക്കൂർ വൈകി. പുലർച്ചെ 1.35 പുറപ്പെടേണ്ടിയിരുന്ന എയർ ഇന്ത്യ ഫ്‌ളൈറ്റ് എഐ 031 ആണ് അർധരാത്രി ഇരുനൂറിലേറെ യാത്രക്കാരെ വലച്ചത്.

പ്രകോപിതരായ യാത്രക്കാർ ചത്രപതി ശിവജി ഇന്റർനാഷണൽ എയർപോർട്ടിലെ ബോർഡിംഗ് ഗേറ്റിൽ ബഹളം വച്ചു. തുടർന്ന് രാവിലെ 8.20 ടെയാണ് ബോയിംഗ് ബി 777 വിമാനം പുറപ്പെട്ടത്.