ദുബായ് മീനബസാറിൽ കല്യാൺ സിൽക്‌സ് ഷോറൂം

Posted on: September 20, 2014

Kalyan-Silks-Meenabazar-Sho

കല്യാൺ സിൽക്‌സിന്റെ നാലാമത്തെ രാജ്യാന്തരഷോറൂം ദുബായ് മീനബസാറിൽ ചലചിത്രതാരങ്ങളായ പൃഥ്വിരാജും ധനുഷും ചേർന്ന് ഉദ്ഘാടനം ചെയ്തു. ബ്രൈഡൽ സാരി കളക്ഷനായ സൗഗന്ധിക പട്ടിന്റെ ഏറ്റവും പുതിയ പതിപ്പായ പെർഫെക്ട് ടെൻ സീരിസ് പുതിയ ഷോറൂമിന്റെ പ്രധാന ആകർഷണമാണെന്ന് കല്യാൺ സിൽക്‌സ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ടി എസ് പട്ടാഭിരാമൻ പറഞ്ഞു.

കല്യാൺ സിൽക്‌സിന്റെ 18 മത്തെ ഷോറൂമാണ് മീനബസാറിലേത്. 10,000 ചതുരശ്രയടിയാണ് ഷോറൂമിന്റെ വിസ്തീർണം. മറ്റു ജിസിസി രാജ്യങ്ങളിലേക്കും കല്യാൺ സിൽക്‌സിന്റെ പ്രവർത്തനം വ്യാപിപ്പിക്കുമെന്ന് പട്ടാഭിരാമൻ കൂട്ടിച്ചേർത്തു. പ്രകാശ് പട്ടാഭിരാമൻ, മഹേഷ് പട്ടാഭിരാമൻ, കെ എം പരമേശ്വരൻ, സുന്ദർ മേനോൻ, അഹമ്മദ് മൂസ ഹസൻ, കെ ജി എബ്രാഹം തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.