മഹീന്ദ്ര ഓട്ടോമൊട്ടീവ് ഡെട്രോയിറ്റിൽ ഫാക്ടറി തുറന്നു

Posted on: November 21, 2017

മുംബൈ : മഹീന്ദ്ര ഓട്ടോമൊട്ടീവ് നോർത്ത അമേരിക്ക ഡെട്രോയിറ്റിൽ ഫാക്ടറി തുറന്നു. മഹീന്ദ്ര ആൻഡ് മഹീന്ദ്ര ഗ്രൂപ്പ് ചെയർമാൻ ആനന്ദ് മഹീന്ദ്രയും മിഷിഗൺ ലെഫ്റ്റനന്റ് ഗവർണർ ബ്രയാൻ കാലിയും ചേർന്ന് ഫാക്ടറിയുടെ ഉദ്ഘാടനം നിർവഹിച്ചു. പുതിയ ഫാക്ടറിയിൽ നിന്നും ഓഫ് ഹൈവേ വാഹനമായ റോക്‌സർ 2018 ൽ പുറത്തിറക്കും. തുടക്കത്തിൽ പ്രതിവർഷം 10,000 യൂണിറ്റാണ് ഡെട്രോയിറ്റ് പ്ലാന്റിന്റെ ഉത്പാദന ശേഷി.

വാഹനനിർമാണരംഗത്ത് കഴിഞ്ഞ 25 വർഷത്തിനിടെ ഡെട്രോയിറ്റിലുണ്ടാകുന്ന പുതിയ നിക്ഷേപമാണ് മഹീന്ദ്രയുടേത്. 230 മില്യൺ ഡോളറിന്റെ നിക്ഷേപമാണ് മഹീന്ദ്ര നടത്തിയിട്ടുള്ളത്. 2020 ടെ 600 മില്യൺ ഡോളർ കൂടി മുതൽമുടക്കും. അതോടെ തൊഴിലവസരങ്ങൾ 250 ൽ നിന്ന് 400 ആയി വർധിക്കും.