മഹീന്ദ്ര എക്‌സ് യു വി 500 പെട്രോൾ വേരിയന്റ് വരുന്നു

Posted on: November 20, 2017

മുംബൈ : മഹീന്ദ്ര ആൻഡ് മഹീന്ദ്ര എക്‌സ് യു വി 500 ന്റെ പെട്രോൾ വേരിയന്റ് ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കാനൊരുങ്ങുന്നു. എക്‌സ് യു വി 500 ന്റെ പെട്രോൾ മോഡൽ ഇന്ത്യയ്ക്ക് മുമ്പേ യുഎഇയിൽ അവതരിപ്പിക്കും. ഇന്ത്യൻ വിപണയിിൽ ജീപ്പ് കോമ്പസിനോട് മത്സരിക്കാൻ ലക്ഷ്യമിട്ടാണ് പെട്രോൾ വേരിയന്റ് തയാറാക്കുന്നത്.

2.2 ലിറ്റർ എം ഹവാക്ക് പെട്രോൾ എൻജിൻ 140 ബിഎച്ച്പി കരുത്തും 320 എൻഎം ടോർക്കും നൽകും. 6 സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ, ഓൾവീൽ ഡ്രൈവ് മോഡ് (ഓപ്ഷണൽ), 7 സീറ്റർ, 7 ഇഞ്ച് ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, 6 എയർ ബാഗുകൾ, ക്രൂയിസ് കൺട്രോൾ എന്നിവ പെട്രോൾ വേരിയിന്റിലുണ്ടാകും.