18
Thursday
April 2024
April 2024
കെന്നത്ത് ജസ്റ്റർ ഇന്ത്യയിലെ യുഎസ് അംബാസഡർ
Posted on: November 14, 2017
ന്യൂഡൽഹി : ഇന്ത്യയിലെ യുഎസ് അംബാസഡറായി കെന്നത്ത് ജസ്റ്ററിനെ നിയമിച്ചു. ജസ്റ്റർ ഈ മാസം ചുമതലയേൽക്കും. 62 കാരനായ കെന്നത്ത് ജസ്റ്റർ പ്രമുഖ സാമ്പത്തികവിദഗ്ധനാണ്. നിലവിൽ അന്താരാഷ്ട്ര സാമ്പത്തിക കാര്യങ്ങൾക്കായുള്ള അമേരിക്കൻ പ്രസിഡന്റിന്റെ ഡെപ്യൂട്ടി അസിസ്റ്റന്റായി പ്രവർത്തിച്ചുവരികയായിരുന്നു. നവംബർ ആദ്യവാരമാണ് യുഎസ് സെനറ്റ് കെന്നത്ത് ജസ്റ്ററിന്റെ നിയമനം അംഗീകരിച്ചത്.
യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പുത്രി ഇവാൻക ട്രംപിന്റെ ഹൈദരബാദ് സന്ദർശനത്തിന് മുന്നോടിയായാണ് പുതിയ അംബാസഡറുടെ നിയമനം. ഇന്ത്യയിലെ അമേരിക്കൻ അംബാസഡറായിരുന്ന റിച്ചാർഡ് വർമ്മ ജനുവരി 20 ന് വിരമിച്ചശേഷം ഈ പദവി ഒഴിഞ്ഞുകിടക്കുകയായിരുന്നു.
TAGS: Kenneth Juster | Richard Verma | US Ambassador To India |
News in this Section