മികച്ച പോസ്റ്റ് പെയ്ഡ് പ്ലാനുകളുമായി വോഡഫോൺ

Posted on: November 7, 2017

കൊച്ചി : വോഡഫോൺ ഇന്ത്യ മൂല്യവർധിത ആനുകൂല്യങ്ങളുമായി റെഡ് പോസ്റ്റ് പെയ്ഡ് പ്ലാനുകളുടെ പുതിയ സെറ്റ് പ്രഖ്യാപിച്ചു. പുതിയ റെഡ് പോസ്റ്റ് പെയ്ഡ് പ്ലാനിലൂടെ റെഡ് ട്രാവലർ, റെഡ് ഇന്റർനാഷണൽ, റെഡ് സിഗ്നേച്ചർ എന്നിങ്ങനെ മൂന്നൂ സെറ്റ് പ്ലാനുകൾ ലഭ്യമാണ്.

റെഡ് ട്രാവലറിനു കീഴിൽ ഉപഭോക്താവിന് സൗജന്യ നാഷണൽ റോമിങ് ലഭ്യമാണ്. ഇന്ത്യയിലെവിടെ നിന്നും എവിടേക്കും ചെയ്യുന്ന കോളുകൾക്ക് പ്രത്യേക ചാർജ് ഈടാക്കുന്നതല്ല എന്നും ഉറപ്പു വരുത്തുന്നു. 200 ജിബി വരെയുളള ഇൻബിൽറ്റ് സൗജന്യ ഡാറ്റയും, ഉപയോഗിക്കാത്ത ഡാറ്റ ക്യാരി ഫോർവേർഡ് ചെയ്യാനുളള റോൾ ഓവർ ഫീച്ചറും ലഭിക്കും. അനാവശ്യമായി ഡാറ്റയ്ക്ക് പണം നൽകേണ്ടതില്ലെന്നും വോഡഫോൺ ഉറപ്പു നൽകുന്നു.

റെഡ് ഇന്റർനാഷണൽ എടുക്കുന്നവർക്ക് യുഎസ്എ, കാനഡ, ചൈന. ഹോങ്കോങ്, തായ്‌ലണ്ട്, മലേഷ്യ, സിംഗപ്പൂർ എന്നിവിടങ്ങളിലേക്ക് സൗജന്യ ഐഎസ്ഡി ആസ്വദിക്കാമെന്ന് വോഡഫോൺ ഇന്ത്യ കൺസ്യൂമർ ബിസിനസ് അസോസിയേറ്റ് ഡയറക്ടർ അവ്‌നീഷ് ഖോസ്‌ല പറഞ്ഞു.

കൂടാതെ റെഡ് പ്ലാൻ വരിക്കാർക്കായി വേറെയും അനുകൂല്യങ്ങളുണ്ട്. 12 മാസത്തെ സൗജന്യ നെറ്റ്ഫ്‌ളിക്‌സ്, പുതിയ സിനിമകൾ, ലൈവ് ടിവി, വോഡഫോൺ പ്ലേ, ലോകത്തെ ഏറ്റവും മികച്ച 4000 ത്തോളം മാസികകൾ, ഹാൻഡ് സെറ്റ് സംരക്ഷണം നൽകുന്ന റെഡ് ഷീൽഡ് റെഡ് ട്രാവലർ, റെഡ് ഇന്റർനാഷണൽ, റെഡ് സിഗ്നേച്ചർ തുടങ്ങിയ സേവനങ്ങൾ കൂട്ടുകാരെയും ബന്ധുക്കളെയും ഒരുമിച്ചു കൊണ്ടുവരികയും 20 ശതമാനം സേവംഗ്‌സ് ഗാരന്റിയും നൽകുന്നു. ആന്ധ്രാ പ്രദേശ്, മദ്ധ്യപ്രദേശ്, ബീഹാർ, ജമ്മു&കാശ്മീർ, ഹിമാചൽ പ്രദേശ് എന്നിവിടങ്ങളിലേക്ക് ഈ പ്ലാനുകൾ ലഭ്യമല്ല.