ആർകോം വരിക്കാർക്ക് പോർട്ട് ഔട്ട് സൗകര്യവുമായി വോഡഫോൺ

Posted on: November 6, 2017

കൊച്ചി : വോഡഫോൺ രാജ്യമെമ്പാടുമുള്ള റിലയൻസ് കമ്മ്യൂണിക്കേഷൻസ് വരിക്കാർക്ക് പോർട്ട് ഔട്ട് സൗകര്യമൊരുക്കി. കേരള സർക്കിളിലുള്ള റിലയൻസ് ഉപയോക്താക്കൾക്ക് വോഡഫോൺ നെറ്റ്‌വർക്ക് ഇതിനായി ഉപയോഗിക്കാം. നെറ്റ്‌വർക്ക് പ്രവർത്തനം അവസാനിപ്പിച്ചാലും അതേ ഫോൺ നമ്പർ തന്നെ ഉപയോഗിക്കുന്നതിന് ഉപയോക്താക്കൾക്ക് ഇതിലൂടെ സാധിക്കുമെന്ന് കേരള ബിസിനസ് മേധാവി അജിത് ചതുർവേദി പറഞ്ഞു.

ഇതിനായി മൊബൈൽ ഫോണിലെ നെറ്റ്‌വർക്ക് സെറ്റിംഗ്‌സിൽ വോഡഫോൺ നെറ്റ് വർക്ക് തിരഞ്ഞെടുക്കുക. പോർട്ട് എന്നെഴുതി സ്‌പേസ് ഇട്ട ശേഷം റിലയൻസ് നമ്പർ ടൈപ്പ് ചെയ്ത് 1900 ലേക്ക് എസ്എംഎസ് ചെയ്താൽ എംഎൻപി കോഡ് ലഭിക്കും. ഈ കോഡും ആവശ്യമുള്ള രേഖകളും ഫോട്ടോയും സഹിതം അടുത്തുള്ള വോഡഫോൺ സ്റ്റോർ സന്ദർശിക്കുക. മൊബൈൽ നമ്പർ പോർട്ടബിലിറ്റിക്കായി 1800 1234567 എന്ന ടോൾ ഫ്രീ നമ്പറും ഒരുക്കിയിട്ടുണ്ട്.

വോഡഫോൺ നെറ്റ്‌വർക്കിലേക്ക് വരുന്നവർക്ക് ആകർഷകമായ ഡാറ്റ, വോയ്‌സ് കോൾ ഓഫറുകളാണ് നൽകുന്നത്. ഡൽഹി, ഗുജറാത്ത്, മുംബൈ, കൊൽക്കത്ത എന്നിവിടങ്ങളിൽ ഈ സൗകര്യം ലഭ്യമല്ല.

TAGS: Vodafone |