ചെറുകിട ഇടത്തരം വ്യവസായ സംഗമം നവംബർ 8 ന്

Posted on: November 5, 2017

കൊച്ചി : സേവ്യർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെൻറ് ആൻഡ് എൻട്രപ്രൂണർഷിപ്പ് സൗത്ത് ഇന്ത്യൻ ബാങ്കുമായി സഹകരിച്ച് ചെറുകിട ഇടത്തരം വ്യവസായ സംഗമം സംഘടിപ്പിക്കുന്നു. നവംബർ 8, 9 തീയതികളിൽ കളമശേരി കിൻഫ്ര പാർക്കിലെ സൈം കൊച്ചി ക്യാമ്പസിൽ നടക്കുന്ന ദ്വിദിന സംഗമത്തിൽ വ്യവസായികൾക്ക് മാനേജ്മെൻറ് വികസന പരിപാടികളും സംഘടിപ്പിച്ചിട്ടുണ്ട്. ബിസിനസ് എങ്ങനെ അടുത്ത തലത്തിലേക്ക് ഉയർത്താം എന്നതാണ് പഠന വിഷയം. പ്രമുഖ മാനേജ്മെൻറ് വിദഗ്ധരും പരിശീലകരും ക്ളാസുകൾ നയിക്കും.

ശരിയായ വിവരങ്ങളുടെയും മാർഗനിർദേശങ്ങളുടെയും അഭാവം ഈ മേഖലയുടെ വളർച്ചയ്ക്ക് തടസമാകുന്നു എന്ന തിരിച്ചറിവിലാണ് ദ്വിദിന സംഗമം സംഘടിപ്പിച്ചിരിക്കുന്നത്. ചെറുകിട ഇടത്തരം വ്യവസായങ്ങളുടെ നടത്തിപ്പുകാർ, പങ്കാളികൾ, ഡയറക്ടർമാർ, ചീഫ് എക്‌സിക്യു്ട്ടീവ് ഓഫീസർമാർ എന്നിവർ ദ്വിദിന പരിശീലനത്തിലും സംഗമത്തിലും പങ്കെടുക്കും. രജിസ്ട്രേഷനും കൂടുതൽ വിവരങ്ങൾക്കും: ഡോ. ജോസഫ് ചെറുകര, 9447010487.