മാരുതിക്ക് ഒക്‌ടോബറിൽ 9.3 ശതമാനം വില്പന വളർച്ച

Posted on: November 1, 2017

ന്യൂഡൽഹി : മാരുതി സുസുക്കി ഒക് ടോബറിൽ 9.3 ശതമാനം വില്പന വളർച്ച നേടി. കഴിഞ്ഞ മാസം 1,35,128 കാറുകളാണ് മാരുതി വിറ്റഴിച്ചത്. മുൻവർഷം ഇതേ കാലയളവിൽ 1,23,684 കാറുകളായിരുന്നു വില്പന. കയറ്റുമതി 4.2 ശതമാനം വർധിച്ച് 10,446 യൂണിറ്റുകളായി.

എർട്ടിഗ, എസ് – ക്രോസ്, വിറ്റാര ബ്രെസ എന്നീ കാറുകളുടെ വില്പന 29.8 ശതമാനം വർധിച്ചു. ഈ വിഭാഗത്തിൽ 23,382 കാറുകളാണ് വിറ്റഴിച്ചത്. സ്വിഫ്റ്റ്, സെലേറിയോ, ബലേനോ, ഇഗ്‌നിസ്, ഡിസയർ തുടങ്ങിയ കോപാക്ട് കാറുകളുടെ വില്പന 24.7 ശതമാനം വർധിച്ചു. ആൾട്ടോ, വാഗൺആർ, എന്നിവയുടെ വില്പനയിൽ 4.2 ശതമാനം കുറവുണ്ടായി. സിയാസിന്റെ വില്പന 35.4 ശതമാനം കുറഞ്ഞ് 4,107 യൂണിറ്റുകളാണ് വില്പന നടത്തിയത്.