സുരക്ഷാ ഭീഷണി : ജെറ്റ് എയർവേസ് വിമാനം അഹമ്മദാബാദിൽ ഇറക്കി

Posted on: October 30, 2017

മുംബൈ : മുംബൈയിൽ നിന്ന് ഡൽഹിയിലേക്ക് പുറപ്പെട്ട ജെറ്റ് എയർവേസ് വിമാനം തട്ടിക്കൊണ്ടുപോകുമെന്ന ഭീണിക്കത്ത് കണ്ടെത്തിയതിനെ തുടർന്ന് അടിയന്തരമായി അഹമ്മദാബാദ് വിമാനത്താവളത്തിലിറക്കി. പുലർച്ചെ 2.55 ന് പുറപ്പെട്ട ഫ്‌ളൈറ്റ് (9ഡബ്ല്യു339) 3.45 ടെ അഹമ്മദാബാദിൽ ഇറക്കുകയായിരുന്നു.

വിമാനത്തിന്റെ ശുചിമുറിയിൽ നിന്നാണ് കത്ത് കണ്ടെത്തിയത്. വിമാനത്തിലുണ്ടായിരുന്ന 115 യാത്രക്കാരെയും വിമാനത്താവളത്തിലേക്ക് മാറ്റി. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.