സ്റ്റാർട്ടപ്പ് മിഷന്റെ മീറ്റപ്പ് കഫേ 31 ന്

Posted on: October 29, 2017

കൊച്ചി : കേരള സ്റ്റാർട്ടപ്പ് മിഷൻ, മേക്കർ വില്ലേജുമായി ചേർന്ന് ഒക്‌ടോബർ 31 വൈകുന്നേരം അഞ്ചിനാണ് മീറ്റപ്പ് കഫേ സംഘടിപ്പിക്കും. കളമേശരി കേരള ടെക്‌നോളജി ഇന്നവേഷൻ സോൺ ക്യാംപസിലെ മേക്കർ വില്ലേജിലാണ് വേദി.

വി-സ്റ്റാർ ക്രിയേഷൻസ് പ്രൈവറ്റ് ലിമിറ്റഡ് ചെയർപേഴ്‌സനും മാനേജിംഗ് ഡയറക്ടറുമായ ഷീല കൊച്ചൗസേപ്പ്, ഒഇഎൻ ഇന്ത്യ മാനേജിംഗ് ഡയറക്ടറായ പമേല അന്ന മാത്യു, റെസിടെക് ഇലക്ട്രിക്കൽസ് മാനേജിംഗ് പാർട്ട്ണർ ലേഖ ബാലചന്ദ്രൻ എന്നിവർ സംസാരിക്കും. സംരംഭകർ, വ്യവസായികൾ, നിക്ഷേപകർ, പഠിതാക്കൾ, സർക്കാർ പ്രതിനിധികൾ തുടങ്ങിയവരെ ഒരുമിച്ച് കൊണ്ടുവരുന്നതിന് മീറ്റ്അപ്പ് കഫേ വേദി ഒരുക്കും.