എയർ ഇന്ത്യ എക്‌സ്പ്രസ് മംഗലുരു – ഷാർജ സർവീസ് തുടങ്ങുന്നു

Posted on: October 28, 2017

മംഗലുരു : എയർ ഇന്ത്യ എക്‌സ്പ്രസ് ഒക്‌ടോബർ 31 മുതൽ മംഗലുരു – ഷാർജ സർവീസ് തുടങ്ങുന്നു. തുടക്കത്തിൽ ചൊവ്വാഴ്ചകളിൽ മാത്രമാണ് സർവീസുള്ളത്. മംഗലുരുവിൽ നിന്ന് (ഫ്‌ളൈറ്റ് ഐഎക്‌സ് 883) രാവിലെ 8.40 ന് പുറപ്പെടുന്ന വിമാനം പ്രാദേശികസമയം 11.05 ന് ഷാർജിയിലെത്തും.

തിരിച്ച് ഷാർജയിൽ നിന്നും പ്രാദേശിക സമയം ഉച്ചയ്ക്ക് 12.05 ന് പുറപ്പെട്ട് (ഫ്‌ളൈറ്റ് ഐഎക്‌സ് 884) വൈകുന്നേരം 5.10 ന് മംഗലുരുവിൽ എത്തിച്ചേരും.