കെഎംഎ മാനേജ്‌മെന്റ് ലീഡർഷിപ്പ് പുരസ്‌കാരദാന ചടങ്ങ് മാറ്റി

Posted on: October 27, 2017

കൊച്ചി : കേരള മാനേജ്‌മെന്റ് അസോസിയേഷൻ 28 ന് സംഘടിപ്പിക്കാനിരുന്ന കെഎംഎ മാനേജ്‌മെന്റ് ലീഡർഷിപ്പ് പുരസ്‌കാരദാന ചടങ്ങ് മാറ്റിവച്ചു. ചടങ്ങിലെ മുഖ്യാതിഥിയായിരുന്ന മുഖ്യമന്ത്രി പിണറായി വിജയന് രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ പരിപാടികളിൽ സംബന്ധിക്കേണ്ടതിനാലാണ് തീയതി മാറ്റിയത്.

മുഖ്യമന്ത്രിയുടെ സൗകര്യമനുസരിച്ച് മറ്റൊരു ദിവസം കൊച്ചി മെട്രോ റെയിൽ മാനേജിംഗ് ഡയറക്ടർ ഏലിയാസ് ജോർജ്ജിന് പുരസ്‌കാരം സമ്മാനിക്കുമെന്ന് കെഎംഎ പ്രസിഡന്റ് വിവേക് കൃഷ്ണ ഗോവിന്ദും സെക്രട്ടറി ആർ. മാധവചന്ദ്രനും അറിയിച്ചു.