ക്വസ്റ്റ് ഗ്ലോബാലിന് അന്താരാഷ്ട്ര അംഗീകാരം

Posted on: October 23, 2017

തിരുവനന്തപുരം : ടെക്‌നോപർക്ക് കമ്പനിയായ ക്വെസ്റ്റ് ഗ്ലോബലിനെ അസോസിയേഷൻ ഓഫ് ഔട്ട്‌സോഴ്സിംഗ് പ്രൊഫഷണൽസ് ലോകത്തെ 100 പ്രൊഫഷണൽ സർട്ടഫിക്കേഷൻ കമ്പനികളിൽ ഒന്നാമതായി വീണ്ടും തെരഞ്ഞെടുത്തു. കഴിഞ്ഞ വർഷവും ക്വസ്റ്റ് ഗ്ലോബലിനെ തന്നെയായിരുന്നു ഐഒപിഎ മികച്ച 100 കമ്പനികളിൽ ഒന്നാമതായി തെരഞ്ഞെടുത്തത്. അവാർഡുകളും സർട്ടിഫിക്കേഷനുകളും നൽകുന്ന ലീഡർ ഗ്രൂപ്പ് വിഭാഗത്തിലാണ് അഭിമാനാർഹമായ ഈ നേട്ടം.

ഒന്നാംകിട ഗ്ലോബൽ എൻജിനീയറിംഗ് സൊല്യൂഷൻ പ്രൊവൈഡർ ആയ ക്വസ്റ് ഗ്ലോബൽ, എയ്റോ സ്പേസ്, ഡിഫൻസ്, മെക്കാനിക്കൽ, ഇലക്‌ട്രോണിക്സ്, ഓയിൽ, ഗ്യാസ്, എൻജിനീയറിംഗ്, സോഫ്റ്റ്‌വേർ തുടങ്ങി നിരവധി മേഖലകളിലായി 500 ലധികം മുൻനിര ഫോർച്യൂൺ കമ്പനികൾക്ക് സാങ്കേതിക സഹായം നൽകി വരുന്നു.

ക്വസ്റ്റ് ഗ്ലോബലിന്റെ, സ്ഥാപനങ്ങൾക്കും വ്യക്തികൾക്കുമുള്ള പ്രൊഫഷണൽ സർട്ടിഫിക്കേഷനുകൾക്കു ലഭിച്ച ഉയർന്ന മൂല്യമാണ് കമ്പനിയെ ഒന്നാമതെത്തിച്ചത്. കഴിഞ്ഞ വർഷവും ക്വസ്റ്റ് ഗ്ലോബൽ തന്നെയായിരുന്നു ഐഒപിഎയുടെ പട്ടികയിൽ ഒന്നാമത്. 2015, 2013 , 2011, 2010 വർഷങ്ങളിലും ഐഒപിഎയുടെ പട്ടികയിൽ ലീഡർ ഗ്രൂപ്പ് വിഭാഗത്തിൽ ക്വസ്റ്റ് തന്നെയായിരുന്നു ഒന്നാമത്. 100 മുൻനിര കമ്പനികളിൽ തങ്ങളുടെ സ്ഥിരമായ ആധിപത്യവും വളർച്ചയും ഐഒപിഎ തിരിച്ചറിഞ്ഞ് അംഗീകരിച്ചതിൽ സന്തോഷമുണ്ടെന്ന് ക്വസ്റ്റ് ചെയർമാനും സിഇഒയുമായ അജിത് പ്രഭു പറഞ്ഞു.

ഉപഭോക്താക്കളുടെ സമ്പൂർണ ഉത്പാദന വികസന പ്രക്രിയയിൽ വിശ്വസ്തനായ പങ്കാളിയാകാനുള്ള തങ്ങളുടെ അർപ്പണമനോഭാവമാണ് തെളിയിക്കുന്നതെന്നും അജിത് പ്രഭു പറഞ്ഞു. പ്രവർത്തനത്തിന്റെ 20 ാം വാർഷികം ആഘോഷിക്കുന്ന ക്വസ്റ്റ് ഗ്ലോബലിൽ 8300 ലധികം ജീവനക്കാരുണ്ട്.

TAGS: QuEST Global |