ജോൺ ഡിസ്റ്റിലറീസിൽ യുഎസ് നിക്ഷേപം

Posted on: October 22, 2017

ബംഗലുരു : ജോൺ ഡിസ്റ്റിലറീസിൽ യുഎസ് മദ്യനിർമാണ കമ്പനിയായ സസെറാക്ക് മൂലധന നിക്ഷേപം നടത്തി. ഗജ കാപ്പിറ്റലിന്റെ കൈവശമുണ്ടായിരുന്ന ഓഹരികളാണ് സസെറാക്ക് വാങ്ങിയത്. നിക്ഷേപത്തിന്റെ മൂല്യം വെളിപ്പെടുത്തിയിട്ടില്ല.

സസെറാക്കുമായുള്ള സഖ്യം വിവിധ ബ്രാൻഡുകളുടെ നിർമാണത്തിനും വിപണനത്തിനും സഹായകരമാകുമെന്ന് ജെഡിപിഎൽ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ പോൾ ജോൺ പറഞ്ഞു. 2016-17 ൽ ജെഡിപിഎൽ 2800 കോടി രൂപ വിറ്റുവരവ് നേടിയിരുന്നു. സസെറാക്കിന്റെ ഇന്ത്യൻ വിപണിയിലേക്കുള്ള കടന്നുവരവ് കൂടിയാണ് പുതിയ നിക്ഷേപം.