ഹീറോ ഇലക്ട്രിക് ബൈക്കുകൾ വാങ്ങുമ്പോൾ സ്വർണ സമ്മാനം

Posted on: October 19, 2017

കൊച്ചി : ഹീറോ ഇലക്ട്രിക് ബൈക്കുകൾ വാങ്ങുമ്പോൾ സ്വർണ സമ്മാനം. ലിഥിയം അയൺ ബാറ്ററി ഘടിപ്പിച്ച ഹീറോ ഇ-ബൈക്കുകൾ വാങ്ങുമ്പോൾ 2 ഗ്രാം സ്വർണ നാണയവും ലെഡ്-ആസിഡ് ബാറ്ററിയോടു കൂടിയവയ്ക്ക് 10 ഗ്രാം വെള്ളി നാണയവും ഉറപ്പായും ലഭിക്കുന്നു.

കൂടാതെ മൂന്ന് പേർക്ക് നറുക്കെടുപ്പിലൂടെ യഥാക്രമം 3 ലക്ഷം രൂപ, 2 ലക്ഷം, ഒരു ലക്ഷം രൂപ വീതം വിലവരുന്ന സ്വർണാഭരണങ്ങളും മറ്റ് 50 പേർക്ക് 10,000 രൂപയ്ക്കും 30,000 രൂപയ്ക്കും ഇടയിൽ വില വരുന്ന സ്വർണാഭരണങ്ങളും നേടാനാവും. ഓഫർ ഈ മാസം 21 വരെയാണ്.

TAGS: Hero Electric |