എസിസിക്ക് 98 ശതമാനം ലാഭ വർധന

Posted on: October 19, 2017

കൊച്ചി : നടപ്പ് സാമ്പത്തിക വർഷം ജൂലൈ – സെപ്തംബർ ക്വാർട്ടറിൽ എസിസിയുടെ മൊത്താദായത്തിൽ 98 ശതമാനം വളർച്ച. മുൻ വർഷം 134 കോടി രൂപയായിരുന്നു ലാഭമെങ്കിൽ ഇത്തവണ അത് 260 കോടി രൂപയായി. അറ്റാദായം 90 കോടി രൂപയിൽ നിന്ന് 182 കോടി രൂപയായി വർധിച്ചു.

ഈ കാലയളവിൽ 5.96 ദശലക്ഷം ടൺ സിമന്റാണ് കമ്പനി വിറ്റത്. മുൻ വർഷം ഇത് 5.07 ദശലക്ഷം ടണ്ണായിരുന്നു. വിറ്റുവരവ് 2435 കോടി രൂപയിൽ നിന്ന് 3054 കോടി രൂപയായി വർധിച്ചു. റെഡിമിക്‌സ് കോൺക്രീറ്റ് വിൽപനയിലുണ്ടായ വളർച്ച 11 ശതമാനമാണ്.

TAGS: ACC Limited |