ലെസ്‌ലി തങ് വിസ്താര സിഇഒ

Posted on: October 16, 2017

മുംബൈ : വിസ്താര എയർലൈൻസിന്റെ സിഇഒയായി ലെസ്‌ലി തങിനെ നിയമിച്ചു. ബജറ്റ് ഏവിയേഷൻ ഹോൾഡിംഗ്‌സിന്റെ ചീഫ് കമേർഷ്യൽ ഓഫീസറായിരുന്നു. 1999 ൽ സിംഗപ്പൂർ എയർലൈൻസിൽ ചേർന്ന തങ് സിൽക്ക് എയർ ചീഫ് എക്‌സിക്യൂട്ടീവായും പ്രവർത്തിച്ചിട്ടുണ്ട്.

സിഇഒയായിരുന്ന ഫി തിക് യോ സിംഗപ്പൂർ എയർലൈൻസിലേക്ക് മടങ്ങുന്ന സാഹചര്യത്തിലാണ് പുതിയ നിയമനം. 2015 ൽ സർവീസ് തുടങ്ങിയ വിസ്താര ഫ്‌ളീറ്റിൽ 16 വിമാനങ്ങളാണുള്ളത്.

TAGS: Leslie Thng | Vistara |