വിമാനടിക്കറ്റുകൾക്ക് ദീപാവലി ഓഫർ

Posted on: October 12, 2017

മുംബൈ : ദീപാവലി പ്രമാണിച്ച് പ്രമുഖ എയർലൈനുകൾ ടിക്കറ്റ് ഓഫർ പ്രഖ്യാപിച്ചു. ഇൻഡിഗോ 1141 രൂപ, ഗോ എയർ 1073 രൂപ, വിസ്താര 1149 രൂപ മുതലും ആരംഭിക്കുന്ന ദീപാവലി പ്രത്യേക നിരക്കുകളാണ് പ്രഖ്യാപിച്ചിട്ടുള്ളത്.

ഇൻഡിഗോ ഓഫർ പ്രകാരം ഒക്‌ടോബർ 11 മുതൽ 13 വരെ ടിക്കറ്റുകൾ ബുക്ക് ചെയ്യാം. 2017 ഒക്‌ടോബർ 26 മുതൽ 2018 ഏപ്രിൽ 15 വരെയാണ് യാത്രാകാലാവധി.

ഗോ എയർ ഓഫർ പ്രകാരം ഒക് ടോബർ 31 വരെ ടിക്കറ്റുകൾ ബുക്ക് ചെയ്യാം. ലോ ഫെയർ വെൻസ്‌ഡേ ഓഫർ പ്രകാരം ബുധനാഴ്ചകളിൽ മാത്രമെ നിരക്കിളവ് ലഭ്യമാകുകയുള്ളു. ഗോ എയർ ആപ്പ് ഉപയോഗിച്ച് ടിക്കറ്റ് ബുക്ക് ചെയ്താൽ 10 ശതമാനം വരെ ഡിസ്‌ക്കൗണ്ട് ലഭിക്കും. എന്നാൽ രണ്ട് ഓഫറുകളും വ്യത്യസ്തമാണ്.

വിസ്താര മൂന്ന് ദിവസത്തെ സെയിലിൽ ഒക്‌ടോബർ 13 വരെ ടിക്കറ്റുകൾ ബുക്ക് ചെയ്യാം. ഇക്‌ണോമിക് ക്ലാസ് ടിക്കറ്റ് നിരക്കുകൾ 1,149 രൂപ മുതലും പ്രീമിയം ഇക്‌ണോമി ക്ലാസ് 2099 രൂപ മുതലുമാണ് ആരംഭിക്കുന്നത്. 2017 ഒക്‌ടോബർ 26 മുതൽ 2018 മാർച്ച് 24 വരെയാണ് യാത്രാകാലാവധി.