റിച്ചാർഡ് തലേറിന് സാമ്പത്തിക ശാസ്ത്രത്തിനുള്ള നൊബേൽ പ്രൈസ്

Posted on: October 9, 2017

സ്റ്റോക്ക്‌ഹോം : അമേരിക്കൻ ഇക്കണോമിസ്റ്റ് റിച്ചാർഡ് തലേറിന് 2017 ലെ സാമ്പത്തിക ശാസ്ത്രത്തിനുള്ള നൊബേൽ സമ്മാനം. ഷിക്കാഗോ യൂണിവേഴ്‌സിറ്റിയിലെ പ്രഫസറാണ്. 72 കാരനായ റിച്ചാർഡ് തലേർ ന്യൂജേഴ്‌സി സ്വദേശിയാണ്.

സാമ്പത്തിക വിനിയോഗത്തിന് പിന്നിലെ മന: ശാസ്ത്രത്തെക്കുറിച്ച് നടത്തിയ പഠനത്തിനാണ് നൊബേൽ പ്രൈസ് ലഭിച്ചത്. 9 മില്യൺ സ്വീഡിഷ് ക്രൗൺ ആണ് സമ്മാനത്തുക.