പതഞ്ജലി 5,000 കോടിയുടെ വികസനത്തിനൊരുങ്ങുന്നു

Posted on: October 8, 2017

ഇൻഡോർ : പതഞ്ജലി ആയുർവേദ നടപ്പ് സാമ്പത്തികവർഷം 5,000 കോടി രൂപയുടെ വികസനപദ്ധതികൾ നടപ്പാക്കും. മധ്യപ്രദേശ്, മഹാരാഷ്ട്ര, ജമ്മുകാഷ്മീർ, ഉത്തർപ്രദേശ്, രാജസ്ഥാൻ, ആന്ധപ്രദേശ്, നോർത്ത് ഈസ്റ്റ് എന്നിവിടങ്ങളിൽ യൂണിറ്റുകൾ തുടങ്ങാൻ ആണ് ലക്ഷ്യമിടുന്നതെന്ന് മാനേജിംഗ് ഡയറക്ടർ ബാലകൃഷ്ണ പറഞ്ഞു.

ധർ ജില്ലയിലെ പീതാമ്പൂർ ഇൻഡസ്ട്രിയൽ ഏരിയയിൽ നിർമ്മിക്കുന്ന ഫുഡ് പ്രോസസിംഗ് യൂണിറ്റ് 2018 മാർച്ചിൽ സജ്ജമാകും. പ്രതിദിനം 1000 ടൺ ഗോതമ്പ് സംസ്‌കാരിക്കാൻ ശേഷിയുള്ള പ്ലാന്റിന് 500 കോടി രൂപയാണ് മുതൽമുടക്ക്. ബിസ്‌ക്കറ്റ്, നൂഡിൽസ്, ആട്ട തുടങ്ങിയവ ഇവിടെ ഉത്പാദിപ്പിക്കും.