കല്യാൺ ജൂവലേഴ്‌സ് ഭോപ്പാൽ, ലക്‌നൗ ഷോറൂമുകൾ തുറന്നു

Posted on: October 7, 2017

തൃശൂർ : കല്യാൺ ജൂവലേഴ്‌സ് ഭോപ്പാലിലും (മധ്യപ്രദേശ്) ലക്‌നൗവിലും (ഉത്തർപ്രദേശ്) പുതിയ ഷോറൂമുകൾ തുറന്നു. ഇതിഹാസ താരം അമിതാഭ് ബച്ചനും ഭാര്യ ജയ ബച്ചനും കൂടി ഷോറൂമകളുടെ ഉദ്ഘാടനം നിർവഹിച്ചു. അമിതാഭ് ബച്ചൻ 2012 മുതൽ കല്യാൺ ജൂവലേഴ്‌സിന്റെ ബ്രാൻഡ് അംബാസഡറാണ്.

കല്യാൺ ജൂവലേഴ്‌സുമായി ദീർഘകാലമായുള്ള തന്റെ കൂട്ടുകെട്ടിനേക്കുറിച്ച് ഉദ്ഘാടനവേളയിൽ അമിതാഭ് ബച്ചൻ സംസാരിച്ചു. ജയാ ബച്ചൻ, കല്യാൺ ജൂവലേഴ്‌സ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ടി.എസ്. കല്യാണരാമൻ, എക്‌സിക്യൂട്ടീവ് ഡയറക്ടർമാരായ രാജേഷ് കല്യാണരാമൻ, രമേഷ് കല്യാണരാമൻ, കല്യാൺ ഡവലപ്പേഴ്‌സ് മാനേജിംഗ് ഡയറക്ടർ ആർ. കാർത്തിക്, ടി.എസ്. രാമചന്ദ്രൻ, ടി.എസ്. അനന്തരാമൻ, ടി.എസ്. പട്ടാഭിരാമൻ, ടി.എസ്. ബലരാമൻ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

കല്യാൺ ജൂവലേഴ്‌സിന്റെ ഭോപ്പാൽ, ലക്‌നൗ എന്നീ ഷോറൂമുകളിൽ ഉപയോക്താക്കൾക്ക് ഗുണമേന്മയുള്ളതും വൈവിധ്യമാർന്നതുമായ ആഭരണ ഡിസൈനുകളുടെ ശേഖരവും വിശാലമായ അന്തരീക്ഷവും പ്രത്യേകമായ ആനുകൂല്യങ്ങളും പ്രതീക്ഷിക്കാമെന്ന് കല്യാൺ ജൂവലേഴ്‌സ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ടി.എസ്. കല്യാണരാമൻ പറഞ്ഞു. ഈ രണ്ടു വിപണികളിലും അതിശയകരമായ സാധ്യതകളുണ്ട്. കല്യാൺ ജൂവലേഴ്‌സിന്റെ മികച്ച വളർച്ച കാണിക്കുന്ന വിപണികളാണിത്. രാജ്യത്തിന്റെ മധ്യഭാഗത്ത് ശക്തമായ സ്വാധീനം വളർത്തിയെടുക്കുന്നതിന്റെ ഭാഗമായാണ് മധ്യപ്രദേശിലും ഉത്തർപ്രദേശിലും മുതൽമുടക്കിയത്. അതോടൊപ്പം അടുത്ത മൂന്ന് വർഷക്കാലയളവിൽ റീട്ടെയ്ൽ സാന്നിധ്യം ഇരട്ടി ആക്കാനാണ് ഉദ്ദേശിക്കുന്നതെന്നും അദേഹം കൂട്ടിച്ചേർത്തു.

ഈ ഉത്സവ സീസണിൽ കല്യാൺ ജൂവലേഴ്‌സ് നിബന്ധനകൾക്കു വിധേയമായി സ്വർണ്ണനാണയങ്ങൾ സൗജന്യമായി നല്കുന്നു. 25,000 രൂപയുടെ സ്വർണ്ണാഭരണങ്ങൾ വാങ്ങുന്നവർക്ക് ഒരു സ്വർണ്ണനാണയവും ഡയമണ്ട്, അൺകട്ട്, പ്രഷ്യസ് ആഭരണങ്ങൾ വാങ്ങുന്നവർക്ക് രണ്ട് സ്വർണ്ണനാണയങ്ങളും ലഭിക്കും. ലക്‌നൗവിലെ ഷോറൂമിൽനിന്ന് ആഭരണം വാങ്ങുന്നവർക്ക് നവംബർ 14 വരെയുള്ള എല്ലാ ആഴ്ചകളിലും അര കിലോ സ്വർണ്ണം സ്വന്തമാക്കാം എന്ന ഓഫറിൽ നിബന്ധനകൾക്കു വിധേയമായി പങ്കെടുക്കുന്നതിന് അർഹത ലഭിക്കും.