ടേബിൾസ് ഇന്ത്യ ബംഗലുരുവിൽ ടോയ്‌സ് ആർ അസ് ഷോറൂം തുറന്നു

Posted on: October 7, 2017

ബംഗലുരു : ലുലു ഗ്രൂപ്പിന്റെ ഭാഗമായ ടേബിൾസ് ഇന്ത്യ, ആഗോള റീട്ടെയ്ൽ ബ്രാൻഡായ ടോയ്‌സ് ആർ അസിന്റെ ഇന്ത്യയിലെ ആദ്യസ്‌റ്റോർ ബംഗലുരുവിൽ തുറന്നു. അമേരിക്കയിൽ ടോയ്‌സ് ആർ അസ്, ബേബീസ് ആർ എസ് ബ്രാൻഡുകളിൽ 850 ലേറെ സ്‌റ്റോറുകളും 37 രാജ്യങ്ങളിലായി ആയിരത്തോളം ഇന്റർസ്‌റ്റോറുകളും നടത്തുന്ന ആഗോളഭീമനാണ് ടോയ്‌സ് ആർ അസ്.

ബംഗലുരു ഫിനിക്‌സ് മാർക്കറ്റ് സിറ്റിയിലാണ് കർണാടകടയുടെ വിവിധ ഭാഗങ്ങളിൽ നിന്നു തെരഞ്ഞെടുക്കപ്പെട്ട അഞ്ച് ബാലപ്രതിഭകളും ടേബിൾസ് ഇന്ത്യ എംഡി അദീബ് അഹമ്മദും ചെയർപേഴ്‌സൺ ഷഫീന യൂസഫലിയും സംയുക്തമായി രാജ്യത്തെ ആദ്യ ടോയ്‌സ് ആർ അസ് സ്‌റ്റോർ ഉദ്ഘാടനം ചെയ്തത്.

അന്തർദേശീയ ടോയ് സ്‌റ്റോർ ബ്രാൻഡായ ടോയ്‌സ് ആർ അസും കുഞ്ഞുങ്ങൾക്കാവശ്യമായ എല്ലാ ഉത്പന്നങ്ങളും ലഭ്യമാക്കുന്ന ബേബീസ് ആർ അസും ഉൾപ്പെട്ട ഇരട്ട സ്റ്റോറുകളാണ് ബംഗലുരുവിൽ തുറന്നിരിക്കുന്നത്. 20,000 ച അടിയിലേറെ വിസ്തൃതിയുള്ള സ്‌റ്റോർ അതുല്യമായ ഷോപ്പിംഗ് അനുഭവം പ്രദാനം ചെയ്യാൻ ലക്ഷ്യമിട്ട് രൂപകൽപ്പന ചെയ്തതാണ്.

മൂന്നു മുതൽ പതിനൊന്നു വയസ്സുവരെ പ്രായമുള്ള ആൺ-പെൺകുട്ടികൾക്കിണങ്ങുന്ന എല്ലാത്തരം കളിപ്പാട്ടങ്ങളും ലഭ്യമാക്കുന്ന ലോകത്തിലെത്തന്നെ ഏറ്റവും വലിയ ടോയ് സ്‌റ്റോർ ശൃംഖലയാണ് ടോയ്‌സ് ആർ അസ്. വ്യത്യസ്ത തരങ്ങളിൽപ്പെട്ട കളിപ്പാട്ടങ്ങൾക്കായി സ്റ്റോറിൽ വ്യത്യസ്ത വിഭാങ്ങളുണ്ട്. ആക്ഷൻ ഫിഗർ, പാവകൾ, പുസ്തകങ്ങൾ, റോൾ പ്ലേ കിറ്റുകൾ, റിമോട്ട് കൺട്രോൾഡ് കാറുകൾ, ബ്ലാസ്‌റ്റേഴ്‌സ്, പ്ലഷ്, വീൽ ഗുഡ്‌സ്, ബൈക്കുകൾ, റൈഡ്ഓൺ എന്നിവയുൾപ്പെട്ട സമ്പൂർണ ടോയ്‌നിരയാണ് ടോയ്‌സ് ആർ കാഴ്ചവെയ്ക്കുന്നത്.

ടെഡി ബെയർ, ബണ്ണി, ടോക്കിംഗ് ലാംബ് തുടങ്ങിയവ ഉൾപ്പെട്ട വിശാലമായ സോഫ്റ്റ് ടോയ്‌സ്‌നിരയും ടോയ്‌സ് ആർ അസിന്റെ സവിശേഷതയാണ്. ബാസ്‌കറ്റ് ബോൾ കിറ്റ്, ബോക്‌സിംഗ് എക്വിപ്‌മെന്റ് ആൻഡ് ഗിയർ, യൂത്ത് ഫുട്‌ബോൾ കിറ്റ് എന്നിവയുമുണ്ട്. ഇവയ്ക്കു പുറമെയാണ് പഠനസഹായികളായ കളിപ്പാട്ടങ്ങൾ, ആർട്ട് ആൻഡ് ക്രാഫ്റ്റ്, പുസ്തകങ്ങൾ, ഗെയിംസ്, പസിൽസ് എന്നിവയുൾപ്പെട്ട ലേണിംഗ് കാറ്റഗറി.