ടാറ്റാ ഗ്രൂപ്പ് ടെലികോം ബിസിനസിൽ നിന്ന് പിൻവാങ്ങുന്നു

Posted on: October 7, 2017

മുംബൈ : ടാറ്റാ ഗ്രൂപ്പ് വയർലെസ് ടെലികോം ബിസിനസിൽ നിന്ന് പിൻമാറാൻ ഒരുങ്ങുന്നു. വയർലെസ് ബിസിനിസ് അവസാനിപ്പിക്കാൻ ഒരുങ്ങുകയാണെന്ന് ടാറ്റാ ഗ്രൂപ്പ് സർക്കാരിനെ അറിയിച്ചുകഴിഞ്ഞു. ടെലികോം രംഗത്ത് 21 വർഷമായി പ്രവർത്തിച്ചുവരുന്ന കമ്പനിയാണ് ടാറ്റാ ടെലി സർവീസസ്. മത്സരം കടുത്തതോടെ മൊബൈൽ വരിക്കാരുടെ കൊഴിഞ്ഞുപോക്ക് കമ്പനിക്ക് തിരിച്ചടിയായി.

ജപ്പാനിലെ എൻടിടി ഡോകോമോ 2008 ൽ ടാറ്റാ ടെലിയിൽ മൂലധന നിക്ഷേപം നടത്തിയെങ്കിലും നഷ്ടം വർധിച്ചതോടെ 2014 ൽ വഴിപിരിഞ്ഞു. സബ്‌സിഡയറിയായ ടാറ്റാ ടെലിസർവീസസിന് (മഹാരാഷ്ട്ര) രാജ്യത്തെ 19 സർക്കിളുകളിൽ പ്രവർത്തന സാന്നിധ്യമുണ്ട്.