ബേക്ക് എക്‌സ്‌പോ 2017 ആറിന് ആരംഭിക്കും

Posted on: October 4, 2017

കൊച്ചി : ബേക്കേഴ്‌സ് അസോസിയേഷൻ കേരള സംഘടിപ്പിക്കുന്ന ബേക്ക് എക്‌സ്‌പോ 2017 ഒക്‌ടോബർ ആറ്, ഏഴ്, എട്ട് തീയതികളിൽ തൃശൂർ ലുലു കൺവെൻഷൻ സെന്ററിൽ നടക്കും.

ബേക്കറി സംരംഭകർക്ക് ഈ മേഖലയിലെ നൂതന സാങ്കേതികവിദ്യ, ആധുനിക യന്ത്രങ്ങൾ, രുചിക്കൂട്ടുകൾ, പാക്കിംഗ് സാമഗ്രികൾ തുടങ്ങി ബേക്കറികൾ, ബോർമകൾ എന്നിവയ്ക്ക് ആവശ്യമുള്ള എല്ലാ വസ്തുക്കളും പ്രദർശനത്തിലുണ്ടായിരിക്കും. പ്രദർശനത്തിന്റെ പ്രചാരണാർത്ഥം സംസ്ഥാനവ്യാപകമായി ഇന്ന് വൈകുന്നേരം അഞ്ചിന് ബേക്കറികൾ സന്ദർശിക്കുന്നവർക്ക് സ്വന്തം സ്ഥാപനത്തിൽ ഉണ്ടാക്കിയ മധുരപലഹാരം നൽകി സത്കരിക്കും.