വോക്‌സ്‌വാഗന് സെപ്റ്റംബറിൽ 17 ശതമാനം വില്പനവളർച്ച

Posted on: October 2, 2017

ന്യൂഡൽഹി : വോക്‌സ് വാഗൻ ഇന്ത്യ സെപ്റ്റംബറിൽ 17 ശതമാനം വില്പനവളർച്ച രേഖപ്പെടുത്തി. കഴിഞ്ഞമാസം 4,603 കാറുകളാണ് വോക്‌സ്‌വാഗൻ വിറ്റഴിച്ചത്. 2016 സെപ്റ്റംബറിൽ 3,929 കാറുകളായിരുന്നു വില്പന.

നികുതിഘടനയിലെ മാറ്റമാണ് ഈ ഉത്സവകാലം നേരിടുന്നതെന്ന് വോക്‌സ് വാഗൻ ഗ്രൂപ്പ് സെയിൽസ് ഡയറക്ടർ സ്റ്റെഫാൻ നാപ് പറഞ്ഞു. ഈ അവസ്ഥയിലാണ് വോക്‌സ്‌വാഗൻ വളർച്ച കൈവരിച്ചതെന്ന് അദേഹം ചൂണ്ടിക്കാട്ടി.