എയർഏഷ്യ ഇയർ എൻഡ് സെയിൽ

Posted on: October 2, 2017

മുംബൈ : എയർ ഏഷ്യ ഇന്ത്യ 1,299 രൂപ മുതൽ ആരംഭിക്കുന്ന ഇയർ എൻഡ് സെയിൽ പ്രഖ്യാപിച്ചു. ഒക്‌ടോബർ ഒന്നു മുതൽ 15 വരെ ഓഫർ പ്രകാരം ടിക്കറ്റ് ബുക്ക് ചെയ്യാം. 2017 ഒക് ടോബർ 2 മുതൽ 2018 മാർച്ച് 31 വരെയാണ് യാത്രാകാലാവധി. എയർ ഏഷ്യ പോർട്ടൽ മുഖേനയോ മൊബൈൽ ആപ്പ് മുഖേനയോ ടിക്കറ്റുകൾ ബുക്ക് ചെയ്യാവുന്നതാണ്.

ബംഗലുരു, റാഞ്ചി, ഹൈദരാബാദ്, പൂനെ, കോൽക്കത്ത, കൊച്ചി, ന്യൂഡൽഹി തുടങ്ങിയ ആഭ്യന്തര ഡെസ്റ്റിനേഷനുകളിലേക്ക് 1,299 രൂപയുടെ ടിക്കറ്റ് ഓഫർ ലഭ്യമാണ്. കുലാലംപൂർ, ബാലി, ബാങ്ക്‌കോക്ക്, ക്രാബി, ഫുക്കറ്റ്, മെൽബൺ, സിഡ്‌നി, സിംഗപ്പൂർ, ഓക് ലൻഡ്, തുടങ്ങിയ 120 രാജ്യാന്തര ഡെസ്റ്റിനേഷനുകളിലേക്ക് 2,399 രൂപ മുതലുള്ള ഓഫറുകളും ലഭ്യമാണ്.