ബംഗലുരു – കോയമ്പത്തൂർ സർവീസുമായി സ്‌പൈസ്‌ജെറ്റ്

Posted on: September 30, 2017

ബംഗലുരു : സ്‌പൈസ്‌ജെറ്റ് ബംഗലുരുവിൽ കോയമ്പത്തൂരിലേക്ക് പുതിയ സർവീസ് തുടങ്ങുന്നു. ഒക്‌ടോബർ നാല് മുതൽ ആഴ്ചയിൽ ആറ് ദിവസം വീതമായിരിക്കും സർവീസ്. ഇതൊടൊപ്പം ബംഗലുരു – മധുര സർവീസും ആരംഭിക്കുന്നുണ്ട്.

ഉച്ചകഴിഞ്ഞ് 2.50 ന് ബംഗലുരുവിൽ നിന്ന് പുറപ്പെടുന്ന വിമാനം 3.45 ന് കോയമ്പത്തൂരിൽ എത്തും. തിരിച്ച് ഉച്ചകഴിഞ്ഞ് നാലിന് പുറപ്പെട്ട് വൈകുന്നേരം അഞ്ചിന് ബംഗലുരുവിൽ എത്തിച്ചേരും.