യുഎഇ കോൺസുലേറ്റിന് തിരുവനന്തപുരത്ത് പുതിയ കെട്ടിടം നിർമ്മിക്കുന്നു

Posted on: September 29, 2017

തിരുവനന്തപുരത്ത് : യുഎഇ കോൺസുലേറ്റിന് തിരുവനന്തപുരം കവടിയാറിൽ അടുത്തവർഷം പുതിയ കെട്ടിടം നിർമ്മിക്കും. ഇതിനായി 70 സെന്റ് സ്ഥലം സർക്കാർ അനുവദിച്ചു. കേന്ദ്രസർക്കാരിന്റെ നിയമവ്യവസ്ഥകൾ പ്രകാരം 90 വർഷത്തേക്ക് പാട്ടത്തിനാണ് സ്ഥലം കൈമാറുന്നത്. ഇപ്പോൾ മണക്കാട്ട് വാടകകെട്ടിടത്തിലാണ് കോൺസുലേറ്റ് പ്രവർത്തിക്കുന്നത്.

അഞ്ച് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലുള്ളവരുടെ വിസ നടപടിക്രമങ്ങൾ തിരുവനന്തപുരം കോൺസുലേറ്റിന്റെ പരിധിയിലാണ്. പ്രതിദിനം ആയിരകണക്കിനാളുകൾ എത്തുന്ന കോൺസുലേറ്റ് സ്ഥലപരിമിതയും ഗതാഗതകുരുക്കും മൂലം വലിയ പ്രതിസന്ധി നേരിടുന്നുണ്ട്.