ഷഫീന യൂസഫലിക്ക് പുരസ്‌കാരം

Posted on: September 25, 2017

ദുബായ് : ടേബിൾസ് ഫുഡ് കമ്പനി സിഇഒ ഷഫീന യൂസഫലിക്ക് എമിറേറ്റ്‌സ് വുമൺ, വുമൺ ഓഫ് ദ ഇയർ 2017 അവാർഡുകളിലെ അച്ചീവർ ഓഫ് ദ ഇയർ പുരസ്‌കാരം. ദുബായിൽ നടന്ന വർണശബളമായ ചടങ്ങിൽ പുരസ്‌കാരം സമ്മാനിച്ചു.

വലിയ അംഗീകാരമാണിതെന്ന് പുരസ്‌കാരം സ്വീകരിച്ചുകൊണ്ട് ഷഫീന യൂസഫലി പറഞ്ഞു. തന്റെ സ്വപ്‌നങ്ങൾ യാഥാർത്ഥ്യമാക്കാൻ സഹായിച്ച മാതാപിതാക്കളോടും ഭർത്താവിനോടും സഹോദരിമാരോടും കടപ്പെട്ടിരിക്കുന്നുവെന്നും അവർ കൂട്ടിച്ചേർത്തു.