ഫ്‌ളൈ നൗ പേ ലേറ്റർ പദ്ധതിയുമായി ഇത്തിഹാദ് എയർവേസ്

Posted on: September 23, 2017

അബുദാബി : മുൻകൂർ പണം നൽകാതെ വിമാനയാത്ര സാധ്യമാക്കുന്ന ഫ്‌ളൈ നൗ പേ ലേറ്റർ ഓഫറുമായി ഇത്തിഹാദ് എയർവേസ്. പദ്ധതി പ്രകാരം വിമാനടിക്കറ്റ് ബുക്ക് ചെയ്താൽ ടിക്കറ്റിന്റെ പണം തവണകളായി പിന്നീട് തിരിച്ചടച്ചാൽ മതി. ഓൺലൈൻ പേമെന്റ് സർവീസ് പ്രൊവൈഡറായ പേഫോർട്ടുമായി ചേർന്നാണ് പദ്ധതി പ്രഖ്യാപിച്ചിട്ടുള്ളത്.

യുഎഇ, സൗദി അറേബ്യ, ഈജിപ്ത് എന്നീ രാജ്യങ്ങളിൽ മാത്രമെ ഓഫറിന് പ്രാബല്യമുണ്ടാകുകയുള്ളു. ഓഫർ പ്രകാരം പണം തിരിച്ചടയ്ക്കാൻ മൂന്ന് മുതൽ 60 മാസം വരെ കാലാവധിയുണ്ട്. മിഡിൽഈസ്റ്റിലെ 17 ബാങ്കുകളും പദ്ധതിയോട് സഹകരിക്കുന്നുണ്ട്. ഗൾഫിൽ വിമാനടിക്കറ്റിന് ഓൺലൈൻ ഇൻസ്റ്റാൾമെന്റ് പ്ലാൻ അവതരിപ്പിക്കുന്നത് ഇതാദ്യമാണ്.