യെസ് ബാങ്ക് 2,500 ജീവനക്കാരെ കുറയ്ക്കുന്നു

Posted on: September 21, 2017

മുംബൈ : എച്ച്ഡിഎഫ്‌സി ബാങ്കിന് പിന്നാലെ യെസ് ബാങ്കും ജീവനക്കാരെ കുറയ്ക്കുന്നു. ഡിജിറ്റൈസേഷന്റെ ഭാഗമായി മോശം പ്രകടനം കാഴ്ചവെയ്ക്കുന്നവരെ കുറയ്ക്കാനാണ് നീക്കം. ഇതിന്റെ ഭാഗമായി പത്ത് ശതമാനത്തിൽ അധികം – 2500 പേർക്ക് പുറത്തുപോകേണ്ടി വരും.

ജൂൺ 30 ലെ കണക്കുകൾ പ്രകാരം യെസ് ബാങ്കിൽ 20,851 ജീവനക്കാരാണുള്ളത്. ബ്രാഞ്ചുകളുടെ എണ്ണം നിലവിലുള്ള 1020 ൽ നിന്ന് 1800 ആയി വർധിപ്പിക്കുമെന്നും യെസ് ബാങ്ക് മാനേജ്‌മെന്റ് വ്യക്തമാക്കി. എച്ച്ഡിഎഫ്‌സി ബാങ്ക് ഈ വർഷം മാർച്ചിൽ 11,000 ജീവനക്കാരെ കുറച്ചിരുന്നു.