ഷാർജ ഭരണാധികാരി 24 മുതൽ കേരളം സന്ദർശിക്കും

Posted on: September 16, 2017

തിരുവനന്തപുരം : ഷാർജ ഭരണാധികാരിയും യുഎഇ സുപ്രീം കൗൺസിൽ അംഗവുമായ ഹിസ് ഹൈനസ് ഷെയ്ഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖ്വാസിമി സെപ്റ്റംബർ 24 മുതൽ 28 വരെ കേരളം സന്ദർശിക്കും. മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രത്യേക ക്ഷണപ്രകാരമാണ് അദേഹം എത്തുന്നത്.