എയർ ഇന്ത്യ ഡൽഹി – കോപ്പൻഹേഗൻ സർവീസ് തുടങ്ങി

Posted on: September 16, 2017

ന്യൂഡൽഹി : എയർ ഇന്ത്യ ന്യൂഡൽഹിയിൽ നിന്ന് കോപ്പൻഹേഗനിലേക്ക് നോൺസ്‌റ്റോപ്പ് സർവീസ് തുടങ്ങി. എയർ ഇന്ത്യ ഈ വർഷം ആരംഭിക്കുന്ന മൂന്നാമത്തെ നോൺസ്‌റ്റോപ്പ് ഫ്‌ളൈറ്റാണിത്. തുടക്കത്തിൽ പ്രതിവാരം മൂന്ന് സർവീസുകളാണ് (ചൊവ്വ, വ്യാഴം, ശനി) ഉണ്ടാവുകയെന്ന് എയർ ഇന്ത്യ വക്താവ് അറിയിച്ചു. എല്ലാ നികുതികളും ഉൾപ്പടെ 42,700 രൂപയാണ് റിട്ടേൺ നിരക്ക്.

ബോയിംഗ് 787 ഡ്രീംലൈനർ വിമാനമാണ് സർവീസിന് ഉപയോഗിക്കുന്നത്. യൂറോപ്പിലെ 11 ാമതും അന്താരാഷ്ട്രതലത്തിൽ 44 ാമത്തെയും എയർ ഇന്ത്യയുടെ ഡെസ്റ്റിനേഷനാണ് കോപ്പൻഹേഗൻ.