റാണാ ദഗ്ഗുബതി രാംരാജ് ബ്രാൻഡ് അംബാസഡർ

Posted on: September 16, 2017

കൊച്ചി : രാംരാജ് കോട്ടൺ, രാംരാജ് ബനിയൻ ശ്രേണിയുടെ ബ്രാൻഡ് അംബാസഡറായി നടനും നിർമാതാവുമായ റാണാ ദഗ്ഗുബതിയെ നിയമിച്ചു. രാംരാജ് ഗ്രൂപ്പിന്റെ 30 ശതമാനം വരുമാനവും ബനിയൻ വിഭാഗത്തിൽ നിന്നാണ്. അടുത്ത രണ്ട് മൂന്ന് വർഷത്തിനുള്ളിൽ ഇത് 50 ശതമാനം ആയി വർധിപ്പിക്കുകയാണ് ലക്ഷ്യമെന്ന് സ്ഥാപക ചെയർമാൻ കെ. ആർ. നാഗരാജൻ പറഞ്ഞു.

ദോത്തി വിഭാഗത്തിൽ രാംരാജ് ഒന്നാമതും ബനിയൻ വിഭാഗത്തിൽ അഞ്ചാം സ്ഥാനത്തുമാണ്. രമ്യം ബ്രാൻഡിൽ സ്ത്രീകൾക്കുള്ള അടിവസ്ത്രങ്ങളും അടുത്തയിടെ രാംരാജ് വിപണിയിലിറക്കി. പുതിയ ഉത്പന്നങ്ങളിൽ ലെഗിൻസും ഉൾപ്പെടും. രണ്ടു വർഷത്തിനുള്ളിൽ സാരി വിഭാഗത്തിലേയ്ക്ക് കടക്കാനുള്ള വിപുലമായ പദ്ധതികൾക്കും കമ്പനി രൂപം നൽകിയിട്ടുണ്ട്. കേരള വൈറ്റ് സാരി എന്ന ചെറിയൊരു വിഭാഗം ഇപ്പോൾ രാംരാജ് ശ്രേണിയിലുണ്ട്.  ഈ വർഷാവസാനത്തോടെ ലേഡീസ് ഇന്നർവെയർ ഉത്പന്ന ശ്രേണി വിപുലീകരിക്കുമെന്നും അദേഹം പറഞ്ഞു.

രാംരാജ് 2018 മാർച്ചോടെ 100 എക്‌സ്‌ക്ലൂസീവ് ബ്രാൻഡ് ഔട്ട്‌ലറ്റുകൾ തുറക്കും. നിലവിൽ 82 എക്‌സ്‌ക്ലൂസീവ് ബ്രാൻഡ് ഔട്ട്‌ലറ്റുകളും ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലായി 6000 മൾട്ടി ബ്രാൻഡ് ഔട്ട്‌ലറ്റുകളുമാണുള്ളത്. ഉത്തരേന്ത്യയിലും പശ്ചിമേന്ത്യയിലും സ്വന്തം ബ്രാൻഡഡ് ഔട്ട്‌ലറ്റുകളും ഫ്രാഞ്ചൈസി കളും തുറക്കാനും രാംരാജിന് പദ്ധതിയുണ്ട്.