എംപിഇഡിഎയ്ക്ക് മൂന്നാമതും രാജഭാഷ കീർത്തിപുരസ്‌കാരം

Posted on: September 16, 2017

കൊച്ചി : ഔദ്യോഗിക ഭാഷയെ പ്രോത്സാഹിപ്പിക്കുന്നതിനു ദേശീയാടിസ്ഥാനത്തിൽ നൽകുന്ന രാജഭാഷ കീർത്തി പുരസ്‌കാരം മറൈൻ പ്രൊഡക്ട്‌സ് എക്‌സ്‌പോർട്ട് ഡെവലപ്മന്റ് അഥോറിട്ടിക്ക് (എംപിഇഡിഎ) ലഭിച്ചു. തുടർച്ചയായി മൂന്നാം തവണയാണ് എംപിഇഡിഎ ഈ പുരസ്‌കാരം കരസ്ഥമാക്കുന്നത്.

ന്യൂഡൽഹിയിലെ വിജ്ഞാൻ ഭവനിൽ നടന്ന ചടങ്ങിൽ രാഷ്ട്രപതി രാംനാഥ് കോവിന്ദ് പുരസ്‌കാരം സമ്മാനിച്ചു. എംപിഇഡിഎ ചെയർമാൻ ഡോ എ ജയതിലക് പുരസ്‌കാരം ഏറ്റുവാങ്ങി.