കല്യാൺ ജുവല്ലേഴ്‌സ് മധ്യപ്രദേശിൽ നിക്ഷേപത്തിനൊരുങ്ങുന്നു

Posted on: September 16, 2017

ഭോപ്പാൽ : കല്യാൺ ജുവല്ലേഴ്‌സ് വികസനത്തിന്റെ ഭാഗമായി മധ്യപ്രദേശിൽ വൻ മുതൽമുടക്കിനൊരുങ്ങുന്നു. ഇതു സംബന്ധിച്ച് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാനുമായി കല്യാൺ ജുവല്ലേഴ്‌സ് എക്‌സിക്യൂട്ടീവ് ഡയറക്ടർമാരായ രാജേഷ് കല്യാണരാമനും രമേഷ് കല്യാണരാമനും കൂടിക്കാഴ്ച നടത്തി.

മധ്യപ്രദേശിൽ നിക്ഷേപങ്ങൾ നടത്താനുള്ള കല്യാൺ ജുവല്ലേഴ്‌സിന്റെ തീരുമാനത്തെ മുഖ്യമന്ത്രി ശിവരാജ്‌സിംഗ് ചൗഹാൻ സ്വാഗതം ചെയ്തു. കല്യാൺ ജുവല്ലേഴ്‌സിന്റെ പുതിയ മെഗാ ഷോറൂം ഒക്‌ടോബർ ആറിന് ഭോപ്പാലിൽ ഉദ്ഘാടനം ചെയ്യും.