റാഞ്ചിയിലേക്ക് മൂന്ന് സർവീസുകളുമായി എയർഏഷ്യ

Posted on: September 9, 2017

ബംഗലുരു : എയർഏഷ്യ ഇന്ത്യ മൂന്ന് ഡെസ്റ്റിനേഷനുകളിൽ നിന്ന് റാഞ്ചിയിലേക്ക് സർവീസുകൾ പ്രഖ്യാപിച്ചു. ബംഗലുരു, ഹൈദരാബാദ്, ഭുവനേശ്വവർ എന്നിവിടങ്ങളിൽ നിന്നാണ് പുതിയ സർവീസുകൾ. എയർഏഷ്യ ഫ്‌ളീറ്റിൽ പുതിയ എയർബസ് എ-320 വിമാനം എത്തിയതോടെയാണ് റാഞ്ചിയിലേക്കുള്ള സർവീസുകൾ തുടങ്ങുന്നത്.

സെപ്റ്റംബർ 8 മുതൽ 17 ബംഗലുരു – റാഞ്ചി സെക്ടറിൽ 3,299 രൂപയുടെയും ഹൈദരാബാദ് – റാഞ്ചി സെക്ടറിൽ 2,799 രൂപയുടെയും പ്രമോഷണൽ നിരക്കുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. ബംഗലുരു – ഹൈദരാബാദ് സെക് ടറിൽ സർവീസുകളുടെ എണ്ണം വർധിപ്പിച്ചിട്ടുമുണ്ട്.